Dreamer's India, An Organization For National Innovation and Devolopment, Kottakkal, Malappuram, Kerala-676503 Contact: dreamersindia@gmail.com mob: 09633736322, 09895431317

Monday, 27 August 2012

Effective Parenting-Counciling programme for Parents

BE THE BEST
വിദ്യാര്‍ഥികളെ മികച്ച വിജയത്തിലേക്ക് കൈ പിടിചെത്തിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പ്രവര്‍ത്തനമാണ് KNOWLEDGE HUNTERS... 
ഈ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി രക്ഷിതാക്കള്‍ക്കായി ഒരു കൌണ്‍സിലിംഗ് പരിപാടി നടത്തുന്നു...സെപ്റ്റംബര്‍ രണ്ടിന് മലപ്പുറം ജില്ലയിലെ കാവതികുളം ജി.യു.പി.എസില്‍ പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ശ്രി.സുവ്രറ്റ്.എം.ടി ക്ലാസ്സെടുക്കുന്നു..
ഏവര്‍ക്കും സ്വാഗതം..

Tuesday, 21 August 2012

പുതിയ ഋതുവുമായി 'ലേണ്‍ ഇന്ത്യ' വീണ്ടുംവിദ്യാര്‍ഥികളില്‍ നിന്ന് സന്നദ്ധസേവകരെ വാര്‍ത്തെടുക്കുക എന്ന ഉദ്ധേശത്തോടെ 2011 നവംബറില്‍ Dreamer's India രൂപം നല്കിയ പദ്ധതിയാണ് ലേണ്‍ ഇന്ത്യ. വര്‍ഷത്തില്‍ രണ്ടു പ്രാവിശ്യം വീതം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 16നും 22 നും ഇടയില്‍ പ്രായമുള്ള മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സന്നദ്ധസേവനത്തിന്റെയും സാമൂഹ്യപ്രവര്ത്തനത്തിന്റെയും ബാലപാഠങ്ങള്‍ കൈമാ
റുന്ന പദ്ധതി വരും തലമുറകളുടെ ആത്മാവുകള്‍ സമ്മേളിക്കുന്ന ഇടങ്ങള്‍ കൂടിയാണ്. കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും അവരുടെ അനുഭവങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഈ സംഗമത്തില്‍ Life Skill Development, Leadership Quality Development തുടങ്ങിയ മനശാസ്ത്ര ക്ലാസുകളും വിദ്യാര്ഥികള്‍ക്കായി ഒരുക്കാറുണ്ട്. 2011 ഡിസംബറില്‍ നടത്തിയ ലേണ്‍ ഇന്ത്യയുടെ സീസണ്‍ 1 ല്‍ മുപ്പതോളം വിദ്യാര്ഥികള്‍ പങ്കെടുക്കുകയും Dreamer's Indiaയിലൂടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുകയും ചെയ്തു.

      വിജയകരമായ ഒന്നാം സീസണ് നു ശേഷം 2012ല്‍ പുതിയ സീസണുമായി ഞങ്ങള്‍ രംഗം ചെയ്യുകയാണ്. സെപ്ടംബര്‍ 8,9 തിയതികളില്‍ കോട്ടക്കല്‍ GMUP സ്കൂളിലാണ് ക്യാമ്പ്‌ നടക്കുക. മുന്‍ വര്‍ഷങ്ങളിലെത് പോലെ മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഡിഗ്രി വിദ്യാര്ഥികള്‍ക്കാണ് ഇത്തവണയും പങ്കെടുക്കാന്‍ അവസരം. വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കൊപ്പം മനശാസ്ത്ര ക്ലാസുകളും ക്രിടിക്കല്‍ കെയര്‍ തുടങ്ങിയ പ്രാക്റ്റിക്കല്‍ ക്ലാസ്സുകളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633736322, 9048064805 എന്നനമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങള്‍ Dreamer's Indiaയുടെ ബ്ലോഗിലും ഫേസ് ബുക്ക്‌ അക്കൌണ്ടുകളിലും പ്രതീക്ഷിക്കുക

രേജിസ്ട്രഷന് ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, 16 August 2012

മാറ്റു ആരോഗ്യ രംഗത്തെ

കേരള ഹെല്‍ത്ത് കെയര്‍ സീകെഴ്സ് മ്യുചല്‍ സര്‍വീസ് സൊസൈറ്റി

വൈദ്യശാസ്ത്ര രംഗത്ത് ദിനംപ്രതി വര്‍ധിച്ചുവരുന്ന ചൂഷണങ്ങളില്‍ നിന്നും പൊതുസമൂഹത്തെ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ സംഘടനയാണ് 'കേരള ഹെല്‍ത്ത് കെയര്‍ സീകെഴ്സ് മ്യുചല്‍ സര്‍വീസ് സൊസൈറ്റി'. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പിന്നിട്ട ഇതിനകം ആയിരത്തിലധികം ആളുകളെ മെഡിക്കല്‍ മേഘലയിലെ അഴിമതിയെയും ചൂഷണങ്ങളെയും കുറിച്ച് ബോധവാന്മാരാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരും അവരുടെ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളുമെല്ലാം മറ്റെല്ലാ വസ്തുതകളെയും പോലെ ചോദ്യം ചെയ്യപ്പെടേണ്ടതും വിമര്ഷിക്കപ്പെടെണ്ട്തുമാനെന്ന സാമൂഹ്യ ബോധ്യം ഈ സര്‍വ്വ സാക്ഷര സമൂഹത്തിനു ഇനിയും വ്യക്തമായിട്ടില്ല. അനുസരിക്കുക, അംഗീകരിക്കുക എന്ന നയമല്ലാതെ രോഗിയുടെ അവകാശം ഡോക്ടറുടെ കടമകള്‍ എന്തെന്നോ ഏതൊന്നോ നാം പഠിക്കുകയോ നമ്മെ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതുതന്നെയാണ് മെഡിക്കല്‍ രംഗത്ത് ചൂഷണം വര്‍ധിക്കാന്‍ ഇടയാക്കുന്നതും. കുറഞ്ഞ ചിലവില്‍ ആതുര ശുശ്രൂഷ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നമ്മുടെ നാടൊട്ടുക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സര്‍ക്കാരുകള്‍ തുടങ്ങിയത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 3 വരെ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഡോക്ടര്‍മാരെ നിങ്ങളില്‍ എത്രപേര്‍ ഉച്ചക്ക് ശേഷം കാണാറുണ്ട്? ഡോക്ടര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ മരിക്കുന്നത് നിത്യസംഭവമായി മാറിയ ഇക്കാലത്ത് ഈ ഡോക്ടര്‍മാര്‍ എവിടെക്കാണ്‌ അപ്രത്യക്ഷരാവുന്നത്? നിങ്ങള്‍ അന്യോഷിക്കുക ...!!!

ഇനി ആശുപത്രിയിലേക്ക് വരാം. നിങ്ങളുടെ സുഹൃത്തായ ബിസിനെസ്സുകാരന്‍ ഇടക്കെങ്ങിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും വിദ്യാഭ്യാസവും ഹോസ്പിറ്റാലിട്ടിയുമാണ് ഏറ്റവും ലാഭകരമായ ബിസിനെസ്സ് എന്ന്. അതെ അത് ശെരിയാണ്. അതുകൊണ്ടാണ് കേരളത്തില്‍ നാം എപ്പഴും സ്വാശ്രയ സമരവും , സ്വകാര്യ പ്രാക്ടീസ് സമരവും കേള്‍ക്കാന്‍ ഇടവരുന്നതും. സ്വാതന്ത്ര ദിനത്തിലും റിപബ്ലിക് ഡേയിലും മാത്രം കിട്ടുന്ന മിഠായി പോലെയാണ് നമുക്ക് നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും. ഒരു പ്രാവിശ്യം മൂല്ല്യത്തെ കുറിച്ച് സംസാരിച്ചാല്‍ അടുത്ത തവണ അത് കേള്‍ക്കണമെങ്കില്‍ അടുത്ത ആഗസ്റ്റ്‌ പതിനഞ്ചു വരണം . എപ്പഴും നാം പറയും വിദ്യാഭ്യാസവും ആരോഗ്യവും വാണിജ്യ വല്ക്കരിക്കുന്നത് സാംസ്കാരിക വിരുദ്ധമാണെന്ന്. പക്ഷെ നടപ്പില്‍ വരുമ്പോള്‍ അത് മറിചായിരിക്കും സംഭവിക്കുന്നത്. ഇനി ഈ രണ്ട് ബിസിനെസിലും ഏറ്റവും ലാഭകരം എന്ന ചോദ്യം അവശേഷിക്കുന്നുവെങ്കില്‍ അതിനുത്തരം ഹോസ്പിറ്റാലിറ്റി എന്ന് തന്നെയാണ്. കാരണം, വിദ്യാഭ്യാസം ഒരു ദീര്‍ഘകാല സ്വഭാവം കാണിക്കുന്നുവെങ്കില്‍ ഹോസ്പിറ്റാലിറ്റി കുറഞ്ഞ കാലയളവില്‍ തീര്‍ക്കാവുന്നതാണ്.

ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിട്ടുള്ള ആശുപത്രി ഉപകരങ്ങള്‍ ലാഭാകരമാവനമെങ്കില്‍ സ്വാഭാവികമായും അത് രോഗിയെ ചൂഷണം ചെയ്യുന്നതിന് ആശുപത്രി മേധാവികളെ നയിക്കുക തന്നെ ചെയ്യും. അത് തന്നെയാണ് വ്യവസായത്തിന്‍റെ തിയറിയും. അങ്ങനെയെങ്കില്‍ എത്ര മെഡിക്കല്‍ ടെസ്റ്റുകള്‍ നിങ്ങള്‍ക്ക് അനാവിശ്യമായിരുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുക. അവ എത്ര നിങ്ങള്‍ക്ക് ഉപകാരപ്പെട്ടു എന്നും, നിങ്ങളുടെ ഡോക്ടര്‍ക്ക് അത് നല്‍കിയ ഉപകാരമെന്തെന്നും നിങ്ങള്‍ അന്യോഷിക്കുക. ഇനി മരുന്നുകളിലെക്ക് വരാം. ഒരു അഞ്ചു വര്‍ഷം മുന്‍പ് വരെ നിങ്ങള്‍ക്ക് എത്ര മരുന്നുകളുടെ പേരരിയാമയിരുന്നു? ഒരു പാരസെറ്റമോള്‍. അല്ലെങ്കില്‍ ഒരു വിക്സ് ആക്ഷന്‍ . ഇന്നോ? ഏതാണ് അറിയാത്തത്?
നിങ്ങളുടെ പേര് മറന്നാല്‍ പോലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ എഴുതിത്തന്ന മരുന്നുകളുടെ പേര് നിങ്ങള്‍ മറക്കാതിരിക്കുന്നു. പ്രിയ സുഹൃത്തേ ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രതി-ദിന ചിലവില്‍ 72% മരുന്നുകല്‍ക്കായാണ് ചിലവഴിക്കപ്പെടുന്നത്. അവയില്‍ നല്ലൊരു ശതമാനവും ഡോക്ടര്‍ അനാവിശ്യമായി എഴുതുന്നതാണ് എന്നതാണ് സത്യം.

ഇനി ചിലകാര്യങ്ങള്‍ക്കൂടി ഭോധ്യപ്പെടുതട്ടെ..:

മെഡിക്കല്‍ എത്തിക്സ് പ്രകാരം മരുന്നുകളുടെ കമ്പനി പേര് എഴുതാന്‍ പാടില്ലാത്തതും, പകരം മരുന്നുകളുടെ ജെനിറിക് പേര് എഴുതെണ്ട്തുമാണ്. ജെനിറിക് പേര്‍ എഴുതുമ്പോള്‍ രോഗിക്ക് വിലകുറഞ്ഞ മരുന്നുകള്‍ വാങ്ങാന്‍ കഴിയുകയും സാമ്പത്തിക ബാധ്യത കുറക്കാന്‍ കഴിയുന്നതുമാണ്.

രോഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പൂര്‍ണ്ണമായി സംശയം തീര്‍ക്കുവാനും, വില കുറഞ്ഞ മരുന്നുകള്‍ എഴുതുവാന്‍ നിര്‍ദേശിക്കാനും രോഗിക്ക് ഡോക്ടറുടെമേല്‍ അവകാശമുണ്ട്

ഒരു വസ്തു വങ്ങുമ്പോള്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണങ്ങളും ആരോഗ്യ സേവനത്തിനും ഭാധകമാണ്. അതായത് ഡോക്ടര്‍, ആശുപത്രി തുടങ്ങിയവ മുഘാന്തിരം നിങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ത്രിപ്തികരമാല്ലങ്കില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നിങ്ങള്‍ക്ക് നിയമ നടപടി സ്വീകരിക്കാവുന്നതാണ്. മാത്രവുമല്ല ആരോഗ്യ സേവനങ്ങള്‍ 1986ലെ ഉപഭോക്രിത് സംരക്ഷണ നിയമ(Consumer Protection Act) പരിധിക്കുള്ളില്‍ വരുന്നതുമാണ്.

*************************************************************
എല്ലാ മരുന്നുകളും 10% മുതല്‍ 50% വരെ വിലക്കുറവില്‍
സൊസൈറ്റി മെഡിക്കല്‍ സ്റ്റോര്‍ നീതി
തങ്ങള്‍സ് കോംപ്ലെക്സ്‌, കോട്ടക്കല്‍
call : 9446769476
*************************************************************


Please share your comments to Suhailkottakkal@gmail.com

Monday, 6 August 2012

Society's Medical Store

Dear friends
We, an activists group of Malappuram Dist of Kerala the most drug consuming dist in India, recently formed a society – kerala health careseekers mutual service society – to intervene in the market of essentials to healthcare
Here are some statistics that remind us of the challenges in the Indian healthcare domain:
  • Over 30% people in rural India and 20% in urban India don’t seek treatment for lack of financial resources.
  • Every year nearly 39 million people in India are pushed into poverty because of ill-health.
  • The common man spends 72% of out-of-pocket expenditure on drugs.
  • India’s current public spending on health at 0.94% of GDP is among the lowest in the world.

In such a scenario, the work undertaken by kerala healthcare seekers mutual service society gains significance. The society , through its direct intervention programs at primary healthcare level and through sustain lobbying & advocacy on health policy with state & national governments .
Our first venture is a life saving drug store chain running on no-profit no- loss basis to reduce the cost of drugs .Along with this we wish to promote the necessasity of generic drugs among health careseekers . This initiative is mainly targeted to help the marginalised community. This has been able to effect positive changes in the communities it serves.
Awaiting your co operation
Rajankala m
Executive director


വിവരാവകാശത്തെ സംരക്ഷിക്കുക.Sunday, 5 August 2012

KNOWLEDGE HUNTERS

Knowledge Hunters is a new venture form Dreamer's India. It is a project to promote Higher Education and Make a Educational situation in Villages. It will happen through the Joint works of a Village Club with Dreamer's India. For more details: 09633736322(Suhail Muhammed Kottakkal), 09048064805(Sadik Tirur). Join with us for a better society..!