GREAT EDUCATION at LOW or NO COST:
ഗ്രാമപ്രദേശങ്ങളിലെ പഠനത്തില്‍ മുന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ദേശീയ-അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കാന്‍ 2011 ല്‍ Dreamer's India തുടങ്ങിയ പദ്ധതിയാണ് ബി പ്ലസ് . ഉന്നത വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ , ഏറ്റവും കുറഞ്ഞ ചിലവില്‍ അല്ലെങ്കില്‍ സൗജന്യമായി ഗ്രാമീണ വിദ്യാര്‍ഥികളെ കൊണ്ടെത്തിച്ച് സുതാര്യമായ ഗ്രാമ വികസനമാണ് ഞങ്ങള്‍ ലക്‌ഷ്യം കാണുന്നത്. മലയാള സമൂഹത്തില്‍ ഉന്നത വിദ്യാഭ്യാസ കോഴ്സുകളില്‍ സാമൂഹിക, മാനവിക പഠന രംഗങ്ങള്‍ പിന്മാറുമ്പോള്‍ അവയുടെ പ്രൊഫെഷണല്‍ സാധ്യതകളും മറ്റും പരിചയപ്പെടുത്തി ഒരു മികവുറ്റ സമൂഹത്തെ നിര്‍മിക്കാമെന്നും ഞങ്ങള്‍ കരുതുന്നു. ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ദേശീയ സ്ഥാപനങ്ങളില്‍ ഇതിനോടകം ബി പ്ലസ് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.
ഈ വര്‍ഷത്തെ ബി പ്ലസ്, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി കോട്ടക്കലില്‍ നടക്കും. എല്ലാ വര്‍ഷങ്ങളിലെതും പോലെ സാമൂഹ്യ ശാസ്ത്രത്തിലും, ഭാഷകളിലും ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ ചെയ്യാന്‍ താല്‍പ്പര്യമുള്ള മലപ്പുറം ജില്ലക്കാരെയാണ് പ്രോഗ്രാമില്‍ പങ്കെടുപ്പിക്കുക. ട്രെയിനിങ്ങുകളോടൊപ്പം സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവസരമുണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9539059882(Ajmal), 9633736322(Suhail).