Dreamer's India, An Organization For National Innovation and Devolopment, Kottakkal, Malappuram, Kerala-676503 Contact: dreamersindia@gmail.com mob: 09633736322, 09895431317

Thursday 16 August 2012

മാറ്റു ആരോഗ്യ രംഗത്തെ

കേരള ഹെല്‍ത്ത് കെയര്‍ സീകെഴ്സ് മ്യുചല്‍ സര്‍വീസ് സൊസൈറ്റി

വൈദ്യശാസ്ത്ര രംഗത്ത് ദിനംപ്രതി വര്‍ധിച്ചുവരുന്ന ചൂഷണങ്ങളില്‍ നിന്നും പൊതുസമൂഹത്തെ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ സംഘടനയാണ് 'കേരള ഹെല്‍ത്ത് കെയര്‍ സീകെഴ്സ് മ്യുചല്‍ സര്‍വീസ് സൊസൈറ്റി'. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പിന്നിട്ട ഇതിനകം ആയിരത്തിലധികം ആളുകളെ മെഡിക്കല്‍ മേഘലയിലെ അഴിമതിയെയും ചൂഷണങ്ങളെയും കുറിച്ച് ബോധവാന്മാരാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരും അവരുടെ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളുമെല്ലാം മറ്റെല്ലാ വസ്തുതകളെയും പോലെ ചോദ്യം ചെയ്യപ്പെടേണ്ടതും വിമര്ഷിക്കപ്പെടെണ്ട്തുമാനെന്ന സാമൂഹ്യ ബോധ്യം ഈ സര്‍വ്വ സാക്ഷര സമൂഹത്തിനു ഇനിയും വ്യക്തമായിട്ടില്ല. അനുസരിക്കുക, അംഗീകരിക്കുക എന്ന നയമല്ലാതെ രോഗിയുടെ അവകാശം ഡോക്ടറുടെ കടമകള്‍ എന്തെന്നോ ഏതൊന്നോ നാം പഠിക്കുകയോ നമ്മെ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതുതന്നെയാണ് മെഡിക്കല്‍ രംഗത്ത് ചൂഷണം വര്‍ധിക്കാന്‍ ഇടയാക്കുന്നതും. കുറഞ്ഞ ചിലവില്‍ ആതുര ശുശ്രൂഷ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നമ്മുടെ നാടൊട്ടുക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സര്‍ക്കാരുകള്‍ തുടങ്ങിയത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 3 വരെ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഡോക്ടര്‍മാരെ നിങ്ങളില്‍ എത്രപേര്‍ ഉച്ചക്ക് ശേഷം കാണാറുണ്ട്? ഡോക്ടര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ മരിക്കുന്നത് നിത്യസംഭവമായി മാറിയ ഇക്കാലത്ത് ഈ ഡോക്ടര്‍മാര്‍ എവിടെക്കാണ്‌ അപ്രത്യക്ഷരാവുന്നത്? നിങ്ങള്‍ അന്യോഷിക്കുക ...!!!

ഇനി ആശുപത്രിയിലേക്ക് വരാം. നിങ്ങളുടെ സുഹൃത്തായ ബിസിനെസ്സുകാരന്‍ ഇടക്കെങ്ങിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും വിദ്യാഭ്യാസവും ഹോസ്പിറ്റാലിട്ടിയുമാണ് ഏറ്റവും ലാഭകരമായ ബിസിനെസ്സ് എന്ന്. അതെ അത് ശെരിയാണ്. അതുകൊണ്ടാണ് കേരളത്തില്‍ നാം എപ്പഴും സ്വാശ്രയ സമരവും , സ്വകാര്യ പ്രാക്ടീസ് സമരവും കേള്‍ക്കാന്‍ ഇടവരുന്നതും. സ്വാതന്ത്ര ദിനത്തിലും റിപബ്ലിക് ഡേയിലും മാത്രം കിട്ടുന്ന മിഠായി പോലെയാണ് നമുക്ക് നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും. ഒരു പ്രാവിശ്യം മൂല്ല്യത്തെ കുറിച്ച് സംസാരിച്ചാല്‍ അടുത്ത തവണ അത് കേള്‍ക്കണമെങ്കില്‍ അടുത്ത ആഗസ്റ്റ്‌ പതിനഞ്ചു വരണം . എപ്പഴും നാം പറയും വിദ്യാഭ്യാസവും ആരോഗ്യവും വാണിജ്യ വല്ക്കരിക്കുന്നത് സാംസ്കാരിക വിരുദ്ധമാണെന്ന്. പക്ഷെ നടപ്പില്‍ വരുമ്പോള്‍ അത് മറിചായിരിക്കും സംഭവിക്കുന്നത്. ഇനി ഈ രണ്ട് ബിസിനെസിലും ഏറ്റവും ലാഭകരം എന്ന ചോദ്യം അവശേഷിക്കുന്നുവെങ്കില്‍ അതിനുത്തരം ഹോസ്പിറ്റാലിറ്റി എന്ന് തന്നെയാണ്. കാരണം, വിദ്യാഭ്യാസം ഒരു ദീര്‍ഘകാല സ്വഭാവം കാണിക്കുന്നുവെങ്കില്‍ ഹോസ്പിറ്റാലിറ്റി കുറഞ്ഞ കാലയളവില്‍ തീര്‍ക്കാവുന്നതാണ്.

ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിട്ടുള്ള ആശുപത്രി ഉപകരങ്ങള്‍ ലാഭാകരമാവനമെങ്കില്‍ സ്വാഭാവികമായും അത് രോഗിയെ ചൂഷണം ചെയ്യുന്നതിന് ആശുപത്രി മേധാവികളെ നയിക്കുക തന്നെ ചെയ്യും. അത് തന്നെയാണ് വ്യവസായത്തിന്‍റെ തിയറിയും. അങ്ങനെയെങ്കില്‍ എത്ര മെഡിക്കല്‍ ടെസ്റ്റുകള്‍ നിങ്ങള്‍ക്ക് അനാവിശ്യമായിരുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുക. അവ എത്ര നിങ്ങള്‍ക്ക് ഉപകാരപ്പെട്ടു എന്നും, നിങ്ങളുടെ ഡോക്ടര്‍ക്ക് അത് നല്‍കിയ ഉപകാരമെന്തെന്നും നിങ്ങള്‍ അന്യോഷിക്കുക. ഇനി മരുന്നുകളിലെക്ക് വരാം. ഒരു അഞ്ചു വര്‍ഷം മുന്‍പ് വരെ നിങ്ങള്‍ക്ക് എത്ര മരുന്നുകളുടെ പേരരിയാമയിരുന്നു? ഒരു പാരസെറ്റമോള്‍. അല്ലെങ്കില്‍ ഒരു വിക്സ് ആക്ഷന്‍ . ഇന്നോ? ഏതാണ് അറിയാത്തത്?
നിങ്ങളുടെ പേര് മറന്നാല്‍ പോലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ എഴുതിത്തന്ന മരുന്നുകളുടെ പേര് നിങ്ങള്‍ മറക്കാതിരിക്കുന്നു. പ്രിയ സുഹൃത്തേ ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രതി-ദിന ചിലവില്‍ 72% മരുന്നുകല്‍ക്കായാണ് ചിലവഴിക്കപ്പെടുന്നത്. അവയില്‍ നല്ലൊരു ശതമാനവും ഡോക്ടര്‍ അനാവിശ്യമായി എഴുതുന്നതാണ് എന്നതാണ് സത്യം.

ഇനി ചിലകാര്യങ്ങള്‍ക്കൂടി ഭോധ്യപ്പെടുതട്ടെ..:

മെഡിക്കല്‍ എത്തിക്സ് പ്രകാരം മരുന്നുകളുടെ കമ്പനി പേര് എഴുതാന്‍ പാടില്ലാത്തതും, പകരം മരുന്നുകളുടെ ജെനിറിക് പേര് എഴുതെണ്ട്തുമാണ്. ജെനിറിക് പേര്‍ എഴുതുമ്പോള്‍ രോഗിക്ക് വിലകുറഞ്ഞ മരുന്നുകള്‍ വാങ്ങാന്‍ കഴിയുകയും സാമ്പത്തിക ബാധ്യത കുറക്കാന്‍ കഴിയുന്നതുമാണ്.

രോഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പൂര്‍ണ്ണമായി സംശയം തീര്‍ക്കുവാനും, വില കുറഞ്ഞ മരുന്നുകള്‍ എഴുതുവാന്‍ നിര്‍ദേശിക്കാനും രോഗിക്ക് ഡോക്ടറുടെമേല്‍ അവകാശമുണ്ട്

ഒരു വസ്തു വങ്ങുമ്പോള്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണങ്ങളും ആരോഗ്യ സേവനത്തിനും ഭാധകമാണ്. അതായത് ഡോക്ടര്‍, ആശുപത്രി തുടങ്ങിയവ മുഘാന്തിരം നിങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ത്രിപ്തികരമാല്ലങ്കില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നിങ്ങള്‍ക്ക് നിയമ നടപടി സ്വീകരിക്കാവുന്നതാണ്. മാത്രവുമല്ല ആരോഗ്യ സേവനങ്ങള്‍ 1986ലെ ഉപഭോക്രിത് സംരക്ഷണ നിയമ(Consumer Protection Act) പരിധിക്കുള്ളില്‍ വരുന്നതുമാണ്.

*************************************************************
എല്ലാ മരുന്നുകളും 10% മുതല്‍ 50% വരെ വിലക്കുറവില്‍
സൊസൈറ്റി മെഡിക്കല്‍ സ്റ്റോര്‍ നീതി
തങ്ങള്‍സ് കോംപ്ലെക്സ്‌, കോട്ടക്കല്‍
call : 9446769476
*************************************************************


Please share your comments to Suhailkottakkal@gmail.com